SEED News

സർക്കാർ സേവനങ്ങൾ അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ അടുത്തറിയാൻ ലക്ഷ്യമിട്ട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസ്, കോടഞ്ചേരി പോലീസ് സ്റ്റേഷൻ, കോടഞ്ചേരി പഞ്ചായത്ത് ഓഫീസ് എന്നിവ സന്ദർശിച്ചു.റേഞ്ച് ഓഫീസർ അബ്ദുൾ ഗഫൂർ, ബിജു എം.കെ., എന്നിവർ ഫോറസ്റ്റ് ഓഫീസിന്റെ പ്രവർത്തനത്തനങ്ങളെക്കുറിച്ച് വിവരിച്ചു. കോടഞ്ചേരി പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഓഫീസ് സംവിധാനത്തെക്കുറിച്ച് വിവരിച്ചു.കുട്ടികൾ ഫലവൃക്ഷത്തൈകൾ സീഡ് ബോൾ, സീഡ് പെൻ എന്നിവ ഓഫീസുകളിൽ വിതരണം ചെയ്തു. സീഡംഗങ്ങളായ ആർവിൻ അബ്രാഹാം, അരുണിമ കെ. എസ്., ദിൽ ന ഷാജി, അധ്യാപകരായ നിഷ പി.എസ്., നീതു വർഗീസ്, സീഡ് കോ-ഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

November 17
12:53 2019

Write a Comment

Related News