SEED News

ജൈവം വിളയിച്ച്‌ അഴീക്കോട്‌

അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയൊരുക്കി. അഴീക്കോട് കൃഷിഭവ​െന്റ സഹകരണത്തോടെ നടത്തുന്ന പച്ചക്കറികൃഷി അസി. കൃഷി ഓഫീസർ കെ.ശിവകുമാർ ഉദ്‌ഘാടനം ചെയ്തു. ഇത് മൂന്നാം തവണയാണ് അഴീക്കോട്  ജൈവകൃഷിപ്പാടം ഒരുങ്ങുന്നത്. മറ്റു പച്ചക്കറികൾക്കൊപ്പം ഇത്തവണ ബീറ്റ്റൂട്ടും കൃഷിചെയ്യുന്നുണ്ട്. അധ്യാപകരായ എം.മധുസൂദനൻ, വി.കെ.സർജിത്ത്, പി.എസ്.നാരായണൻ, കെ.രശ്മി, കെ.കെ.പത്മ, സീഡ് കോ ഓർഡിനേറ്റർ രാജേഷ് വാര്യർ എന്നിവർ നേതൃത്വം നൽകി

November 18
12:53 2019

Write a Comment

Related News