SEED News

സമീപത്തെ സ്കൂളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് സീഡംഗങ്ങള്‍



അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡംഗങ്ങള്‍ പുല്ലൂര്‍ എസ്.എന്‍.എല്‍.പി.സ്കൂളില്‍ നിന്ന് ലൌ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി  പ്ലാസ്റ്റിക് ശേഖരിക്കുന്നു 

അവിട്ടത്തൂര്‍:  അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡംഗങ്ങള്‍ പുല്ലൂര്‍ എസ്.എന്‍.എല്‍.പി.സ്കൂളില്‍ നിന്ന് പ്ലാസ്റ്റിക് സമാഹരിച്ചു. ലൌ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ശേഖരിച്ചത്. എല്‍.പി.സ്കൂളില്‍ പാല്‍ വരുന്ന കവറുകളാണ് വിദ്യാര്‍ഥികള്‍ ശേഖരിച്ചത്. കുട്ടികള്‍ക്കുള്ള പാല്‍ എടുത്ത ശേഷം സ്കൂളില്‍  ഉപേക്ഷിക്കപ്പെടുന്ന പാല്‍ കവറുകള്‍ വലിച്ചെറിയാതെ എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ കഴുകി ശേഖരിച്ചു വെച്ചിരുന്നു. ഈ കവറുകളാണ് സീഡ് അംഗങ്ങള്‍ ശേഖരിച്ചത്. തങ്ങള്‍ ഉണ്ടാക്കിയ പേപ്പര്‍ പേനകള്‍ എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. സ്കൂള്‍ ഹെഡ്മിസ്ട്രസ് എം.ബി.നീന, പി.ടി.എ.പ്രസിഡന്റ് പി.ടി.സജിന്‍കുമാര്‍, കെ.എന്‍.ഷൈല, ഗീതി ഗോപിനാഥ്‌, സീഡംഗങ്ങളായ ശ്രീനന്ദ സുനില്‍, ടി.യു.വര്‍ഷ, സൂര്യ സുജിത്ത്, ആര്യ ലക്ഷ്മി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ.കെ.മേനോന്‍ പാര്‍വ്വതി അന്തര്‍ജ്ജനം എന്നിവര്‍ പങ്കെടുത്തു. 

November 19
12:53 2019

Write a Comment

Related News