SEED News

കലാലയജ്യോതി ബോധവത്‌കരണം

ചടയമംഗലം : ചടയമംഗലം ഗവ. എം.ജി. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ കലാലയജ്യോതി ബോധവത്‌കരണപരിപാടി നടത്തി.

സംസ്ഥാന വനിതാ കമ്മിഷനാണ് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പരിപാടി നടത്തിയത്. സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ ക്ലാസ് നയിച്ചു.

പി.ടി.എ. പ്രസിഡന്റ് ജെ.പി.ഹരികുമാർ അധ്യക്ഷത വഹിച്ചു.

പ്രഥമാധ്യാപിക പി.ആർ.ഷീലകുമാരി അമ്മ, പ്രിൻസിപ്പൽ ചാർലിൻ റെജി, സീഡ് കോ-ഓർഡിനേറ്റർ കെ.എസ്.ഉഷ എന്നിവർ പ്രസംഗിച്ചു.

November 20
12:53 2019

Write a Comment

Related News