SEED News

പുഞ്ചനെൽപ്പാടത്ത് ഞാറുനട്ട് ചാത്തന്നൂർ എൻ.എസ്.എസ്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്

ചാത്തന്നൂർ : പുഞ്ചനെൽപ്പാടത്ത് ഞാറുനട്ട് ചാത്തന്നൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സഹ്യാദ്രി സീഡ് ക്ലബ്ബിലെ കുട്ടികൾ നെൽക്കൃഷിക്ക് തുടക്കം കുറിച്ചു.

സ്കൂളിന് സമീപത്തെ ചേന്നമത്ത് ക്ഷേത്രത്തിനോടുചേർന്നുള്ള കുറുങ്ങൽ ഏലായിലാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷി ആരംഭിച്ചത്. റിട്ട. അധ്യാപകനും കർഷകനുമായ സഞ്ജയൻ പി.നായരുടെ മേൽനോട്ടത്തിലും സഹായത്തിലുമാണ് കുട്ടികൾ പാടത്തെ പണി അടുത്തറിയാനായി നെൽക്കൃഷിയുമായി മുന്നോട്ടുവന്നത്.

അത്യുത്പാദനശേഷിയുള്ള ഉമ നെൽവിത്താണ് കൃഷിക്കായി തിരഞ്ഞെടുത്തത്.

ചേറണിഞ്ഞ് വെള്ളം നിറഞ്ഞ വയലിൽ നിറമനസ്സോടെ സീഡ് ക്ലബ്ബിലെ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 26-ഓളം വിദ്യാർഥികളാണ് ഞാറുനടാനായി എത്തിയത്.

പി.ടി.എ. പ്രസിഡന്റ് എസ്.അനിൽകുമാർ, പ്രഥമാധ്യാപിക കെ.ആർ.ജയ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ.ബാലാമണി, ലതാമണി എന്നിവർ സംസാരിച്ചു.

സീഡ് കോ-ഓർഡിനേറ്റർ എസ്.ഇന്ദുമോഹൻ, സി.ജെ.പ്രദീപ്, കെ.ശ്രീകുമാർ, ബീന, സുമംഗല എന്നിവർ ഞാറുനടീലിന് നേതൃത്വം നൽകി.

November 20
12:53 2019

Write a Comment

Related News