SEED News

ജൈവപച്ചക്കറി വിത്തിറക്കി ഫെയ്സ് ഇന്റർനാഷണൽ സ്കൂൾ

പടനിലം: വിഷമുക്ത പച്ചക്കറി വളർത്തുക, മണ്ണിനെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ പടനിലം ഫെയ്സ് ഇൻറർനാഷണൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കാമ്പസിൽ ജൈവപച്ചക്കറി വിത്തിറക്കി. വിത്തിറക്കലിന്റെ ഉദ്‌ഘാടനം സ്കൂൾ പ്രിൻസിപ്പൽ പി.സി. അബ്ദുറഹിമാൻ നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.പി.എ. സിദ്ധീഖ്, വൈസ് പ്രിൻസിപ്പൽ കെ. ശശീന്ദ്രൻ, സീഡ് കോ-ഓർഡിനേറ്റർ ടി. അമൃത, സ്റ്റാഫ് കോ-ഓർഡിനേറ്റർ ദീപ സി.വി. എന്നിവർ സംബന്ധിച്ചു. വിഷമുക്ത പച്ചക്കറിത്തോട്ടം വ്യാപിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണവും നടത്തി.

November 21
12:53 2019

Write a Comment

Related News