SEED News

വന്നാട്ടെ, നല്ലശീലം പഠിക്കാം: മാതൃകയായി സീഡ് ക്ലബ്ബ്

ഹരിപ്പാട്: കലോത്സവത്തിനെത്തുന്നവരെ നല്ലശീലം പഠിപ്പിക്കാൻ മണ്ണാറശ്ശാല യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് ലഘുലേഖ കൈമാറിയാണ് സീഡ് ക്ലബ്ബ് നല്ലശീലം പഠിപ്പിക്കുന്നത്.  മാലിന്യങ്ങൾ വലിച്ചെറിയാതെ നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക, ആഹാരവും കുടിവെള്ളവും പാഴാക്കരുത്  തുടങ്ങിയ നിർദേശങ്ങളടങ്ങിയതാണ് ലഘുലേഖ. സ്‌കൂളിലെ വേദിക്ക് മുന്നിൽ ഓലകൊണ്ടു തയ്യാറാക്കിയ കുടിലിലൂടെയാണ് ലഘുലേഖ വിതരണം. ഇതിന് മുന്നിലായി മാലിന്യം നിക്ഷേപിക്കാനായി പച്ചോലക്കുട്ടകളും സ്ഥാപിച്ചിട്ടുണ്ട്.    ലഘുലേഖയുടെ വിതരണോദ്ഘാടനം പ്രഥമാധ്യാപകൻ എസ്.നാഗദാസ് പുന്നപ്ര സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. വിദ്യാർഥിനി ഭാഗ്യലക്ഷ്മിക്ക് നൽകി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ സീഡ് കോ-ഓർഡിനേറ്റർ കെ.ശ്രീകല, അധ്യാപകരായ സീമദാസ്, സി.ശ്രീജാദേവി, ജെ.മാല്യ, സീഡ്ക്ലബ്ബ്‌ അംഗങ്ങളായ അതുൽകൃഷ്ണൻ, അജയകൃഷ്ണൻ, സ്നേഹേഷ്, വിഷ്ണുപ്രിയ, അമൃതാ പ്രദീപ്, അതുല്യ എന്നിവരും പങ്കെടുത്തു.    

November 21
12:53 2019

Write a Comment

Related News