SEED News

മലിനീകരണത്തിനെതിരേ സൈക്കിൾറാലി

മുക്കം: വായു മലിനീകരണത്തിനെതിരേ സൈക്കിൾറാലി നടത്തി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൾ വിദ്യാർഥികൾ. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 'കരുതാം ജീവശ്വാസത്തെ' എന്ന സന്ദേശവുമായാണ് റാലി നടത്തിയത്. പ്രധാനാധ്യാപിക അനിത ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷാജു ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിന് സമീപത്തെ വീടുകളിൽ സൈക്കിളുമായെത്തി ശ്വാസകോശ രോഗ പ്രതിരോധത്തിനുള്ള മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. സീഡ് കോ - ഓർഡിനേറ്റർ മാജ, നഗരസഭാ കൗൺസിലർ ബുഷ്‌റ, ടോമി ചെറിയാൻ, അബ്ദുൾ സലാം, ബോബി ജോർജ്, നവീന, ഷൈജ എന്നിവർ നേതൃത്വം നൽകി.

November 23
12:53 2019

Write a Comment

Related News