SEED News

പ്രകൃതിക്കുവേണ്ടി ഒരു യാത്രയുമായി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

മാവൂർ: മാവൂർ സെയ്‌ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘പ്രകൃതിയെ അറിയുക വിജ്ഞാനം നേടുക’ എന്ന സന്ദേശവുമായി തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലെ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിലേക്കും അതിരപ്പിള്ളിയിലേക്കും പഠനയാത്ര നടത്തി. സ്കൂളിൽവെച്ച് ചകിരിച്ചോർ, മണ്ണ്, ചാണകപ്പൊടി എന്നിവ ഉപയോഗിച്ച് സപ്പോട്ട, റംബുട്ടാൻ, മാംഗോസ്റ്റിൻ, സീതപ്പഴം, സൺഫ്ലവർ എന്നീ വിത്തുകൾ ഉപയോഗിച്ച് 250 ഓളം സീഡ് ബോളുകൾ ഉണ്ടാക്കിക്കൊണ്ടാണ് യാത്ര പോയത്. യാത്രയിലുടനീളം വിവിധ സ്ഥലങ്ങളിലായി അത് നിക്ഷേപിക്കുകയും വിവിധ സ്ഥലങ്ങളിലെ വ്യക്തികൾക്കും ക്ലബ്ബ് ഭാരവാഹികൾക്കും അത് കൈമാറുകയും ചെയ്തു. സീഡ് ബോൾ വിതരണം തൃശ്ശൂർ ജില്ലയിലെ ചിറനെല്ലൂർ സെയ്‌ൻറ് ആൻറണീസ് ചർച്ചിലെ പ്രിൻസിപ്പൽ ആൽഫ്രഡ് പോൾ, സെക്രട്ടറി റാഫേൽ എന്നിവർക്ക് നൽകിക്കൊണ്ട് കുട്ടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എൻ.കെ. അലി അസ്കർ, വി. സബീഷ്, ഷിജു ജോർജ്, സിസ്റ്റർ ട്രസി, പി. ബിന്ദു, വി.ആർ. ധന്യ, ധന്യ ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.

November 27
12:53 2019

Write a Comment

Related News