environmental News

കടലാമ സംരക്ഷണസന്ദേശമുയര്‍ത്തി കൂട്ടായിയില്‍ ആമനടത്തം


പുറത്തൂര്‍: കടലാമസംരക്ഷണസന്ദേശമുയര്‍ത്തി കൂട്ടായിയില്‍ രണ്ടിടങ്ങളില്‍ ആമനടത്തം.
 സ്‌കൂള്‍വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്‌കൂള്‍ കടലോരത്തും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ സുല്‍ത്താന്‍വളവിലുമാണ് ആമനടത്തം സംഘടിപ്പിച്ചത്.
മാതൃഭൂമി സീഡിന്റെ 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുടെ ഭാഗമായാണ് കടലോരത്ത് നടത്തം സംഘടിപ്പിച്ചത്. ജില്ലയില്‍ പടിഞ്ഞാെറക്കര അഴിമുഖം കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പി.കെ.ടി.ബി.എം. യു.പി. സ്‌കൂളില്‍ വൈകീട്ട് നടന്ന പരിപാടിയില്‍ പ്രഥമാധ്യാപകന്‍ പി. സദാശിവന്‍, അധ്യാപകരായ ജി. ഹരിദാസ്, എം.വി. സുകുമാരന്‍, ഉമ്മുസല്‍മ, സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ പി. ജയശ്രീ, വാര്‍ഡ് മെമ്പര്‍ മറിയംബീവി, മാതൃഭൂമി സീഡ് പ്രവര്‍ത്തകരായ എം.ടി. രവീന്ദ്രന്‍, സി.കെ. വിജയകൃഷ്ണന്‍, കെ. മണികണ്ഠന്‍, സന്ദീപ് മേനോന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
രാത്രിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍നടന്ന പരിപാടിയില്‍ പടിഞ്ഞാറെക്കര ബീച്ച് മാനേജര്‍ സലാം താണിക്കാട്, സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍മാരായ കെ. മനോജ്കുമാര്‍, എന്‍. വിനോദ് കൃഷ്ണന്‍, തിരൂര്‍ ജെ.സി.ഐ. പ്രസിഡന്റ് പി. സാജിദ്, സെക്രട്ടറി ടി.വി. നിഖില്‍, കെ. ഹബീബ്, എസ്.പി. അന്‍വര്‍, സി.ടി. ഹാബീല്‍, കെ. മുസ്തഫ, ടി. സിദ്ദിഖ്, എം.പി. മജീദ് എന്നിവര്‍ നേതൃത്വംനല്‍കി. സഡാക്കോ നേച്ചര്‍ ക്ലബ്ബ്, തിരൂര്‍ ജെ.സി.ഐ, യുവന്റ്‌സ് ക്ലബ്ബ് എന്നിവര്‍ പരിപാടിയുമായി സഹകരിച്ചു.

November 26
12:53 2015

Write a Comment