SEED News

വന്യജീവിസങ്കേതത്തിൽ പഠനപര്യടനവുമായി സീഡ് ക്ളബ്ബ്

വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബ് അംഗങ്ങൾ ഇടുക്കി ചിന്നാർ വന്യജീവിസങ്കേതത്തിൽ പഠനപര്യടനം നടത്തി. അപൂർവ പക്ഷികളുടെയും ജന്തുജാലങ്ങളുടെയും വാസസ്ഥലമാണ് ചിന്നാർ വന്യജീവിസങ്കേതം. ചാമ്പൽ, മലയണ്ണാൻ, നക്ഷത്ര ആമ എന്നിവയെ ഇവിടെ സംരക്ഷിക്കുന്നു. വിവിധയിനം ചിത്രശലഭങ്ങളും പക്ഷിയിനങ്ങളും ചന്തക്കുരങ്ങുകൾ, ഹനുമാൻ കുരങ്ങുകൾ എന്നിവയും ഇവിടെയുണ്ട്. മഴനിഴൽപ്രദേശമായതിനാൽ ഇവിടെ മഴ കുറവാണ്. 
ഇലപൊഴിയും മരങ്ങളും കള്ളിച്ചെടികളുമാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. രണ്ടുദിവസം നീണ്ടുനിന്ന പഠനയാത്ര കുട്ടികൾക്ക് നവ്യാനുഭവമായി.പ്രഥമാധ്യാപിക ഡി.ഷൈനി, സുരേന്ദ്രൻ, പി.മിനിമോൾ, പ്രഭാദേവി, ബി.ഷൈനി, രാജീവ്, സജിതകുമാരി എന്നിവർ നേതൃത്വം നൽകി.

December 05
12:53 2019

Write a Comment

Related News