SEED News

സീഡ് ക്ലബ്ബ് സൈക്കിൾ റാലി

ആലപ്പുഴ: എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ ബോധവത്കരണ സൈക്കിൾ റാലി നടത്തി. വായുമലിനീകരണം തടയുക, സൈക്കിൾ ഉപയോഗത്തിലൂടെ വ്യായാമം, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശവുമായാണ് സൈക്കിൾ റാലി. 20 വിദ്യാർഥികൾ പങ്കെടുത്തു. പ്രഥമാധ്യാപിക ജയശ്രീ ഉദ്‌ഘാടനം ചെയ്തു. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജയന്തി, അധ്യാപകരായ രേണുക, മായ, സ്മിത, ധന്യ എന്നിവർ നേതൃത്യം നൽകി.

December 05
12:53 2019

Write a Comment

Related News