SEED News

വിദ്യാർഥികൾ പേരാമ്പ്ര ഫയർസ്റ്റേഷൻ സന്ദർശിച്ചു

നടവണ്ണൂർ: പാലോളി എ.എം.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘അറിയാം സർക്കാർ സേവനങ്ങൾ’ എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. തീപ്പിടിത്തമുണ്ടായാൽ ചെയ്യേണ്ട പ്രാഥമികകാര്യങ്ങളെക്കുറിച്ച് ഫയർ സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ ക്ലാസെടുത്തു.പ്രധാനാധ്യാപകൻ വി. വിനോദ്‌കുമാർ, സീഡ് കോ-ഒാർഡിനേറ്റർ പി. സഫൈഡ് തുടങ്ങിയവർ പങ്കെടുത്തു.

December 15
12:53 2019

Write a Comment

Related News