SEED News

മാതൃഭൂമി സീഡ് അവാർഡ് വിതരണം ഇന്ന്

ആലപ്പുഴ: മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 വർഷത്തെ ജില്ലയിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ശനിയാഴ്ച വിതരണം ചെയ്യും. എസ്.ഡി.വി. സെന്റിനറി ഹാളിൽ 9.30-ന് നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി. അവാർഡുകൾ സമ്മാനിക്കും. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ബ്രാഞ്ച് മാനേജരുമായ ടി.ആനന്ദകുമാർ, ആലപ്പുഴ എ.ഇ.ഒ. സുരേഷ് ബാബു, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ വി.അനിത, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ടി.എസ്.സേവ്യർ എന്നിവർ പങ്കെടുക്കും.
ശ്രേഷ്ഠ ഹരിതവിദ്യാലയം, ഹരിത വിദ്യാലയം, നാട്ടുമാഞ്ചോട്ടിൽ, ഷോർട്ട് ഫിലിം, ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ, ജെം ഓഫ് സീഡ്, ലവ് പ്ലാസ്റ്റിക്, സീസൺ വാച്ച്, ഹരിതമുകുളം, ബട്ടർഫ്ലൈ ഗാർഡൻ, സീഡ് റിപ്പോർട്ടർ എന്നിങ്ങനെയുള്ള അവാർഡുകളും സീഡ് സമാശ്വാസ സമ്മാനവും വിതരണം ചെയ്യും.

December 17
12:53 2019

Write a Comment

Related News