SEED News

പ്ലാസ്റ്റിക് നിരോധനത്തെ സ്വാഗതംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ്

അത്തോളി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ജനുവരി ഒന്നുമുതൽ നിർത്തലാക്കാൻ തീരുമാനിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് എടക്കര കൊളക്കാട് എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ റാലി നടത്തി. സ്കൂളിലെ ലൗ പ്ലാസ്റ്റിക് പദ്ധതിയോട് സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും പ്ലാസ്റ്റിക് വസ്തുക്കൾ യാത്രയിൽ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമടങ്ങിയ ലഘുലേഖകൾ റാലിയിൽ വിതരണംചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ.കെ. ധനിഷ, പ്രധാനധ്യാപിക വി.കെ. ഷീല, പി.കെ. രാധാകൃഷ്ണൻ, കെ.പി. അനുഷ, ടി.കെ. ഷാജു, നാരായണൻ, വിദ്യാർഥിപ്രതിനിധി വി. അശ്വനി എന്നിവർ നേതൃത്വം നൽകി

December 23
12:53 2019

Write a Comment

Related News