SEED News

ഒപ്പം കൂട്ടായ്മയ്ക്ക് സഹായവുമായി സീഡ് ക്ളബ്ബ്‌


ചാരുംമൂട്: നോർത്ത് പറവൂർ ചേന്ദമംഗലത്ത് പ്രളയ അതിജീവനത്തിനായി രൂപംകൊണ്ട ഒപ്പം കൂട്ടായ്മയ്ക്ക് സഹായവുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബ്‌. ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന തുണിസഞ്ചിനിർമാണ യൂണിറ്റിലേക്ക് തുണികളും തുണിസഞ്ചികളും നൽകിയായിരുന്നു സഹായം.
തുണികളുടെ പുനരുപയോഗത്തിനൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനും നടപടിയെടുത്തുവരികയാണ് വി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ്‌. ഇതിനായി തുണിസഞ്ചി സ്കൂളിൽ നിർമിച്ചുവരുന്നു.
ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത്, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സി.എസ്.ഹരികൃഷ്ണൻ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം ന
ൽകി.

December 23
12:53 2019

Write a Comment

Related News