SEED News

വാട്ടർ ബെൽ നിലവിൽ വന്നു

മണ്ണാർക്കാട്: എ.യു.പി.എസ്. കുമരംപുത്തൂരിൽ സീഡ് ക്ലബ്ബിന്റെ കീഴിൽ വാട്ടർ ബെൽ സംവിധാനം നിലവിൽ വന്നു. വെള്ളം കുടിക്കുന്നതിന് മാത്രമായൊരു ബെൽ എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. അധ്യാപകരും കുട്ടികളും പ്ലാസ്റ്റിക് കുപ്പികൾ മാറ്റി സ്റ്റീൽ കുപ്പികൾ ഉപയോഗിക്കാനും തുടങ്ങി. പ്രധാനാധ്യാപകൻ മത്തായി, അധ്യാപകരായ മുഹമ്മദ് ഷാഫി, അബ്ദുൾ റഹീം, ശാലിനി, വി.ആർ. സുധ, സുമ, ലത, കൃഷ്ണകുമാരി, ഫായിസ, രാജി തുടങ്ങിയവർ നേതൃത്വം നൽകി.

December 26
12:53 2019

Write a Comment

Related News