SEED News

ദുരിതാശ്വാസ ക്യാമ്പുകൾക്ക് വസ്‌ത്രമെത്തിച്ച് സീഡ് ക്ലബ്ബ്

തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച വസ്ത്രങ്ങൾ കോതകുറിശ്ശിയിലെ ദയ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർക്ക് കൈമാറി. െബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏണസ്റ്റ് ആൻഡ് യങ് കമ്പനിയുടെ നേതൃത്വത്തിൽ ഈ വസ്ത്രങ്ങൾ ലോകമെമ്പാടുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കും.

സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, സീഡ് കോ-ഓർഡിനേറ്റർ ബീന, സുധ, നരേന്ദ്രൻ, വിദ്യാർഥികളായ റിൻഷ, ദിയാന, നിത തുടങ്ങിയവർ നേതൃത്വംനൽകി.

December 26
12:53 2019

Write a Comment

Related News