SEED News

സൈക്കിള്‍ ഉപയോഗിക്കാം; ആരോഗ്യം നേടാം







വിരിപ്പാടം: അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, വിദ്യാര്‍ഥികളില്‍ കായികക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി വിരിപ്പാടം എ.എം.യു.പി. സ്‌കൂളില്‍ 'സൈക്കിള്‍ ഉപയോഗിക്കാം ആരോഗ്യം നേടാം' പദ്ധതിക്ക് തുടക്കമായി.
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൈക്കിള്‍ പരിശീലനപദ്ധതി സീഡ് ഭാരവാഹി അബ്ദുല്‍സമദ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രഭാവതി പദ്ധതി വിശദീകരിച്ചു. ക്ലബ്ബ് അംഗങ്ങളായ അഫ്‌ലഹ് അല്‍ത്താഫ്, ആദില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

December 26
12:53 2019

Write a Comment

Related News