SEED News

വലയ സൂര്യഗ്രഹണം നിരീക്ഷിച്ച് സീഡ്ക്ലബ്ബ് കുട്ടികൾ

ചാരുംമൂട്: നൂറനാട് സി.ബി.എം. സ്‌കൂളിലെ സീഡ്-പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ സൗരക്കണ്ണടകൾ ഉപയോഗിച്ച്  വലയസൂര്യഗ്രഹണം നിരീക്ഷിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളായി സ്‌കൂളിൽ നടന്ന പഠനക്യാമ്പിലാണ് കുട്ടികൾ ഇതിനുള്ള കണ്ണടകൾ നിർമിച്ചത്. പരിസ്ഥിതി പഠനക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് സൂര്യഗ്രഹണത്തെപ്പറ്റി ക്ലാസ് എടുത്തിരുന്നു. അധ്യാപകരായ ആർ.സന്തോഷ് ബാബു, ഹരികൃഷ്ണൻ, പരിസ്ഥിതി ക്ലബ്ബ്‌ കൺവീനർ ഉണ്ണികൃഷ്ണൻ, ജി.രാജൻ പിള്ള എന്നിവർ ഗ്രഹണനിരീക്ഷണത്തിന് നേതൃത്വം നൽകി.

December 28
12:53 2019

Write a Comment

Related News