SEED News

ചിറയിൽപ്പടിഭാഗം മാലിന്യമുക്തമായി

പേരിശ്ശേരി: മാതൃഭൂമി സീഡ് വിദ്യാർഥികളുടെ പരിശ്രമഫലമായി ചിറയിൽപ്പടി ഭാഗം മാലിന്യമുക്തമായി. തൊഴിലുറപ്പു തൊഴിലാളികൾ കാടുവെട്ടിത്തെളിച്ച് പാടത്തെ മാലിന്യവാഹിയായ തോടും വൃത്തിയാക്കി. 
പേരിശ്ശേരി ഗവ. യു.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശവും തോടും മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പാടത്തിനടുത്തുള്ള വീടുകളിലെ വെള്ളം പരിശോധിച്ച് മാലിന്യത്തിന്റെ തോത് വീട്ടുകാരെ ബോധ്യപ്പെടുത്തി. കൂടാതെ പഞ്ചായത്തിൽ തോട് വൃത്തിയാക്കി പാടത്ത് കൃഷി ആരംഭിക്കണമെന്ന നിവേദനവും നൽകി. മൂന്നാം ക്ലാസുകാരി ലക്ഷ്മിപ്രിയ ഇത് സംബന്ധിച്ച് മാതൃഭൂമിയിൽ എഴുതുകയും ചെയ്തു. ഇതോടെ പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രസിഡന്റ് ടി.ടി.ഷൈലജയും വൈസ് പ്രസിഡന്റ് എം.ജി.ശ്രീകുമാറും ചേർന്ന് വൃത്തിയാക്കാൻ തീരുമാനമെടുത്ത് തൊഴിലുറപ്പുകാരെ നിയോഗിച്ചു. തോട് വൃത്തിയാക്കിയിട്ടുണ്ട്.  ഇനി പാടത്ത് കൃഷികൂടി ആരംഭിക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. സീഡ് പ്രവർത്തനങ്ങൾക്ക് കോ-ഓർഡിനേറ്റർ അജികുമാർ നേതൃത്വം നൽകുന്നു. പ്രിൻസിപ്പൽ വി.ജി.സജികുമാറും പിന്തുണയുമായി ഒപ്പമുണ്ട്.

December 28
12:53 2019

Write a Comment

Related News