SEED News

കർഷകനെ ആദരിച്ച് എസ്.ബി.എസ്സിലെ സീഡ് വിദ്യാർഥികൾ

ഓലശ്ശേരി: ദേശീയ കർഷകദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ്. ഓലശ്ശേരിയിലെ സീഡ് വിദ്യാർഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുള്ള പാരമ്പര്യ കർഷകനായ ശിവദാസനെ വാർഡ് മെമ്പർ കോമളം പൊന്നാടയണിയിച്ചു. പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നുനൽകി.

വിദ്യാർഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചുമനസ്സിലാക്കി. പാരമ്പര്യവും ആധുനികവുമായ കൃഷിയുപകരണങ്ങളായ കലപ്പ, മുറം, വട്ടി, ചവിട്ടിമരം, നിരത്ത്മരം, തൊട്ടി, അരിവാൾ, വട്ടപ്പരമ്പ്, കറ്റപ്പരമ്പ്, പറ, ഇടങ്ങഴി, നാഴി, പമ്പ്സെറ്റ്, ട്രാക്ടർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.

പ്രവർത്തനങ്ങൾക്ക് സീഡ് കോ-ഓർഡിനേറ്റർ ജിതിൻ, ഉഷാകുമാരി, രാഗിണി, സൗമ്യ, സജീവ് കുമാർ, മോഹനൻ എന്നിവർ നേതൃത്വംനൽകി.

December 31
12:53 2019

Write a Comment

Related News