SEED News

പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചികളുമായി ജോൺ എഫ്. കെന്നഡി സ്‌കൂൾ

കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിലെ സംസ്‌കൃതി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ തുണിസഞ്ചി വിതരണം കൗൺസിലർ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി  പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചികളുമായി കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃതി മാതൃഭൂമി സീഡ് ക്ലബ്ബ്.  പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചികൾ വിദ്യാർത്ഥികൾക്ക് നൽകി. സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന് ആഭിമുഖ്യം പ്രഖ്യാപിച്ചാണ് തുണിസഞ്ചികൾ വിതരണം ചെയ്തത്.  എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ തുണിസഞ്ചികൾ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.  തുണിസഞ്ചികളുടെ വിതരണം കൗൺസിലർ തമ്പാൻ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ബോധവത്കരണ ലഘുലേഖയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.  പി.ടി.എ. പ്രസിഡന്റ് ലാൽജി പ്രസാദ് അധ്യക്ഷത വഹിച്ചു.  വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ  എം.എസ്. ഷിബു, പി.ടി.എ.  വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, സ്റ്റാഫ് സെക്രട്ടറി രാജീവ്, എം.പി.ടി.എ. അംഗം മിനി, പി.ടി.എ. നിർവാഹക സമിതി അംഗം ഷാജി, സീഡ് കോ-ഓർഡിനേറ്റർ സുധീർ, സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ തുടങ്ങിയവർ സംസാരിച്ചു.  സ്‌കൂളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കാനുള്ള നടപടകിൾ കൈ കൊള്ളുമെന്ന് പ്രഥമാധ്യാപിക മായാ ശ്രീകുമാർ അറിയിച്ചു.

December 31
12:53 2019

Write a Comment

Related News