SEED News

കാര്‍ഷിക മേളയില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി സീഡ് ക്ലബ്ബ്

തൊടുപുഴ:കാര്‍ഷിക മേളയില്‍ പ്ലാസ്റ്റിക്കിനെതിരെ സന്ദേശവുമായി സെന്റ് ജോസഫ് .യു.പി.സ്‌കൂളിലെ  സീഡ് ക്ലബ്ബ്.ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ   ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു  നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് കുട്ടികള്‍  ഉദ്യമവുമായി മുന്നിട്ടിറങ്ങിയത്.
തൊടുപുഴയില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന  കാര്‍ഷിക മേളയില്‍നിന്നും പ്ലാസ്റ്റിക്കിനെ ഒഴിവാക്കി ഇതിനു തുടക്കമിടുക എന്നതായിരുന്നു ലക്ഷ്യം.കുട്ടികളുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടിയും ലഘുലേഖ  വിതരണവും നടന്നു.
 മേളയില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ പി.ജെ ജോസഫ് എം. എല്‍.എക്ക്  കുട്ടികള്‍ നിവേദനം നല്‍കി.പ്രഥമ അദ്ധ്യാപകന്‍ പി.ജെ ബെന്നി ,സീഡ് കോഓര്‍ഡിനേറ്റര്‍ സിന്‍സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി .

ചിത്രം :കാര്‍ഷിക മേളയില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായെത്തിയ സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ പി.ജെ ജോസഫ് എം.എല്‍.എയുമായി സംസാരിക്കുന്നു

January 02
12:53 2020

Write a Comment

Related News