SEED News

600 കിലോ പ്ലാസ്റ്റിക്ക് ശേഖരിച്ചു കൂട്ടാർ എസ് എൽ പി സ്കൂളിലെ സീഡ് കൂട്ടുകാർ

കൂട്ടാർ : ലവ് പ്ലാസ്റ്റിക്ക് പദ്ധതിയിൽ 600 കിലോ പ്ലാസ്റ്റിക്ക്  ശേഖരിച്ചു  കൂട്ടാർ എസ് എൽ പി സ്കൂളിലെ സീഡ് കൂട്ടുകാർ .കഴിഞ്ഞ വര്ഷം സീഡിന്റെ പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതിയിൽ ജില്ലയിൽ സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്‌കൂൾ ഇ വർഷവും മികവ് തുടരുകയായിരുന്നു.കുട്ടികളുടെ കൂടെ അദ്ധ്യാപകരും  പി.ടി.എ ക്കാരും കൂട്ടറിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ  മുന്നിട്ടിറങ്ങുകയായിരുന്നു .ക്രിസ്തുമസ് അവധിക്കാലത്ത് അടുത്തുള്ള അഞ്ച് വീടുകൾ വീതം  സന്ദർശിച്ച് പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് സർവ്വേയും ബോധവൽക്കരണ പ്രവർത്തനവും നടത്തി.വീടുകളിൽ നിന്നും മറ്റുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക്ക് കുട്ടികൾ ശേഖരിച്ചു കഴുകി ഉണക്കി സൂക്ഷിക്കുകയായിരുന്നു.ഇതിനോടൊപ്പം ഓരോ പ്രദേശത്തും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി വിവിധ കടകളിൽ സംവിധാനങ്ങൾ ഏർപ്പെടുത്തി .കുട്ടികളോട് ഐകദാർട്യം പ്രഖ്യാപിച്ചു  ക്ലീൻ കൂട്ടാർ പദ്ധതിയുടെ ഭാഗമായി 70 ചാക്ക് പ്ലാസ്റ്റിക് കൂട്ടാറിലെ വ്യാപാരികൾ സ്കൂളിൽ എത്തിച്ചത്.ശേഖരിച്ച പ്ലാസ്റ്റിക്ക്  റോഡ് ടാറിങിനായി  നെടുങ്കണ്ടം പഞ്ചായത്തിൻറെ പ്ലാസ്റ്റിക്ക്  ശ്രെദ്ദിങ്  പ്ലാൻ്റി എത്തിച്ചു . നെടുങ്കണ്ടം  ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻറ് പ്ലാസ്റ്റിക്  ഏറ്റുവാങ്ങി.സീഡ് കോഓർഡിനേറ്റർ സി.ഡി.ജയൻ ,പ്രഥമ അദ്ധ്യാപിക  അനില.എസ്.മോഹൻ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി 


ചിത്രം   കൂട്ടാർ എസ് എൽ പി സ്കൂളിലെ കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ സമീപത്തുനിന്നും

January 04
12:53 2020

Write a Comment

Related News