SEED News

ഉയരങ്ങൾ കീഴടക്കിയ സജി തോമസ് അലകനാലിനെ ഹോളി ഫാമിലി എൽ പി സ്‌കൂളിന്റെ ആദരം

കരിമണ്ണൂർ:ഭിന്നശേഷി കാരനായിരുന്നിട്ടും സ്വപ്രയത്നത്താൽ വിമാനം ഉണ്ടാക്കുകയും ,അത് പറത്തുകയും ചെയ്തതിലൂടെ ലോകപ്രശസ്ത്തി നേടിയ സജി തോമസ് അലകനാലിനെ  ആദരിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബ്ബിന്റെ നേതൃത്വത്തിൽ  ഹോളി ഫാമിലി എൽ പി സ്‌കൂൾ ആണ് ആദരിച്ചത്  .സ്‌കൂൾ മൈതാനത്തു അദ്ദേഹം സ്വയം നിർമിച്ച  വിമാനവും ട്രോണും പറത്തി.ഏഴാം ക്‌ളാസ് വിദ്യാഭാസം മാത്രമുള്ള സജി ജന്മനാ മുഖനും ബധിരനുമാണ് .ഇദ്ദേഹത്തിന്റെ ജീവിത കഥയെ ആദരമാക്കിയാണ് എബി ,വിമാനം എന്നി സിനിമകൾ .സ്‌കൂൾ പി ടി എ യുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പ്രഥമ അദ്ധ്യാപകൻ കെ ടി തോബിയാസ് മൊമെന്റോ നൽകി ആദരിച്ചു 

ചിത്രം :സജി തോമസ് അലകനാലിനെ ഹോളി ഫാമിലി എൽ പി സ്‌കൂളിലെ പ്രഥമ അദ്ധ്യാപകൻ ഉപകാരം കൈമാറുന്നു 

January 04
12:53 2020

Write a Comment

Related News