SEED News

വിഷ രഹിത പച്ചക്കറിക്ക് സീഡിന്റെ എന്റെ അടുക്കളതോട്ടം പദ്ധതി

തൊടുപുഴ: കുന്നം ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ  'എന്റെ അടുക്കളത്തോട്ടം' പദ്ധതി തുടങ്ങി.കാർഷിക മേഖലയിൽ സംസ്ഥാന അവാർഡ് നേടിയ തൊടുപുഴ എ.എഫ്.ഓ. തോംസൺ .പി .ജോഷ്വ ഉത്ഘാടനം ചെയ്യുകയും ക്‌ളാസ് നയിക്കുകയും ചെയ്‌തു.കാർഷിക പാരമ്പര്യം കുട്ടികളിൽനിന്ന് വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശം.തെരഞ്ഞെടുക്കപെട്ട 75 വീടുകളിൽ പയർ,വേണ്ട,ചീര,കോവൽ,വെള്ളരിക്ക,പടവലം,മുളക് തുടങ്ങിയ ഏഴു ഇനം പച്ചക്കറി വിത്തുകൾ നൽകും.വളർച്ച നിശ്ചിതമായ ഇടവേളകളിൽ പരിശോധിക്കും .മികച്ച രീതിയിൽ കൃഷി ചെയ്യുന്ന മൂന്നു കുട്ടികൾക്ക് കാർഷിക അവാർഡിന് അർഹരാകും.പ്രഥമ അദ്ധ്യാപകൻ വി.എ.ജുനൈദ് സഖാഫി, സംസാരിച്ചു . സ്വീഡ്  കോർഡിനേറ്റർ സൗമ്യ ദേവ്, അധ്യാപകരായ ഷെമി, ഷാഫിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ഫോട്ടോ :എന്റെ അടുക്കള തോട്ടം പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണ ഉത്ഗടണം  തൊടുപുഴ എ.എഫ്.ഓ. തോംസൺ  പി  ജോഷ്വ നിർവഹിക്കുന്നു

January 04
12:53 2020

Write a Comment

Related News