SEED News

കടലാസുപേന ശില്പശാല

തേങ്കുറിശ്ശി: ജനുവരി ഒന്ന് 2020-ൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതിനോടനുബന്ധിച്ച് വിളയഞ്ചാത്തന്നൂർ ശബരി വി.എൽ.എൻ.എം.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലാസുപേന നിർമാണശില്പശാല നടത്തി. മൂന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ ക്ലാസ് ലീഡർമാരെ പങ്കെടുപ്പിച്ചാണ് ശില്പശാല നടത്തിയത്. സീഡ് ക്ലബ്ബ് സ്റ്റുഡൻറ് കോ-ഓർഡിനേറ്റർ വിജിതശങ്കറും പി.ടി.എ. എക്സിക്യുട്ടീവ് അംഗം ഗീതയും നേതൃത്വംനൽകി. പ്രധാനാധ്യാപിക ഇന്ദിര, സീഡ് കോ-ഓർഡിനേറ്റർ ശർമിള, ദിവ്യ, സഞ്ജിൻ, അതുൽ എന്നിവർ പങ്കെടുത്തു.

January 06
12:53 2020

Write a Comment

Related News