SEED News

ആരോഗ്യസംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര

വടക്കഞ്ചേരി: ‘സൈക്കിളിൽ മുന്നേറാം; ആരോഗ്യം വീണ്ടെടുക്കാം’ എന്ന സന്ദേശവുമായി വടക്കഞ്ചേരി മദർ തെരേസ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര നടത്തി.

പി.ടി.എ. പ്രസിഡന്റ് ആർ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി. രജിനി, സീഡ് കോ-ഓർഡിനേറ്റർ വി.പി. ആതിര, അധ്യാപകരായ ടി.ജി സഞ്ജയ് കുമാർ, ഫസീല തുടങ്ങിയവർ നേതൃത്വം നൽകി.

January 06
12:53 2020

Write a Comment

Related News