SEED News

മണ്ണിന്റെ മണവും ഗുണവും തൊട്ടറിഞ്ഞ് കുരുന്നുകൾ


തുറവൂർ: മണ്ണിന്റെ മണവും ഗുണവും നിറവും അടുത്തറിഞ്ഞ ഗവ.ടി.ഡി.എൽ.പി.എസിലെ കുരുന്നുകൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കുട്ടികൾക്ക് ധാരാളം അറിവ്‌ പകർന്നുനൽകി. സ്വയംവരച്ച ചിത്രങ്ങളിൽ ഛായങ്ങൾക്കുപകരം മണ്ണാണ് നനച്ചു തേച്ചുപിടിപ്പിച്ചത്.
കൂടാതെ ഓരോ കുട്ടികളും ഓരോ കൂട നിറയെ മണ്ണുമായാണ് എത്തിയത്. കടൽ മണ്ണ്, ചുവന്ന മണ്ണ്, കറുത്ത മണ്ണ്, ചെളിമണ്ണ് എന്നിങ്ങനെ നീളുന്നു വിവിധ തരം മണ്ണുകൾ. മണ്ണിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നറിയാൻ വെള്ളത്തിൽ കലക്കിയും എത്രമാത്രം വെള്ളം സംഭരിച്ചുവയ്ക്കുമെന്നറിയാൻ ചിരട്ടയിൽ മണൽ നിറച്ച് വെള്ളമൊഴിച്ചും പരീക്ഷണങ്ങൾ ന
ടത്തി.
കുട്ടികൾ കൊണ്ടുവന്ന മണൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ പി.വി.രാജി, ജയപ്രകാശ് എന്നിവരാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.

January 06
12:53 2020

Write a Comment

Related News