SEED News

വിഷമില്ലാത്ത പച്ചക്കറി വിളവെടുത്തു


പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബും മാത്തില്‍ കൃഷിഭവനും ചേര്‍ന്ന് നടത്തിയ ആദ്യഘട്ട പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. 
വിഷവിമുക്ത പച്ചക്കറിയുടെ വിതരണോദ്ഘാടനവും ഇതോടൊപ്പമുണ്ടായി. പ്രഥമാധ്യാപിക സി.ശ്രീലത സ്വാഗതം പറഞ്ഞു. ഏറ്റുകുടുക്ക എഡ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍ കെ.എം.ബാലകേശവന്‍ അധ്യക്ഷതവഹിച്ചു. ഡി.ഡി.ഇ. ഇ.വസന്തന്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃഭൂമി സീഡ് വിഭാവനം ചെ യ്യുന്ന 'നഞ്ചില്ലാത്ത ഊണ്' എന്ന പദ്ധതിയുടെ മുെന്നാരുക്കമായാണ് വിഷരഹിത പച്ചക്കറിക്കൃഷി നടത്തുന്നത്.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി.തമ്പാന്‍ വിതരണോദ്ഘാടനം നടത്തി. പയ്യന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എം.രാജീവന്‍, മാത്തില്‍ കൃഷി  ഓഫീസര്‍ കെ.പി.രസ്‌ന, ഏറ്റുകുടുക്ക എ.യു.പി.എസ്. മാനേജര്‍ ടി.തമ്പാന്‍, പി.ടി.എ. പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍, മദര്‍ പി.ടി.എ. പ്രസിഡന്റ്‌ െക.സുലോചന, സ്റ്റാഫ് സെക്രട്ടറി എന്‍.ഭരത്കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 







November 28
12:53 2015

Write a Comment

Related News