SEED News

മരങ്ങളാണ്... മണ്ണിലും മനസ്സിലും


ചാരുംമൂട്: വീടിനോട് ചേർന്നുള്ള 50 സെന്റിൽ 150-ൽപ്പരം മരങ്ങൾ. ഇതെല്ലാം ഒരു അധ്യാപകൻ വെച്ചുപിടിപ്പിച്ചതാണ്. നൂറനാട് പണയിൽ ഹരിമംഗലത്ത് തെക്കതിൽ ആർ.രാജേഷ്. ചെങ്ങന്നൂർ പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർസെക്കൻഡറി സ്‌കൂൾ കായിക അധ്യാപകനാണ്. 
മാതൃഭൂമി സീഡ് പദ്ധതി തുടങ്ങിയ കാലം മുതൽ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്ററും കൂടിയാണ്‌ ഇദ്ദേഹം. നാലുവർഷം മുൻപാണ് രാജേഷ് വനവത്കരണത്തിലേക്ക് തിരിഞ്ഞത്. 
തേക്ക്, കുമ്പിൾ, മഹാഗണി, പ്ലാവ്, മാവ്, പറങ്കിമാവ്, ഔഷധസസ്യങ്ങൾ തുടങ്ങിയവയാണ് വളർത്തുന്നത്. സ്വകാര്യഭൂമിയിൽ വനവത്കരണത്തിനുള്ള വനം വകുപ്പിന്റെ ആനുകൂല്യവും ലഭിച്ചു. രണ്ട്‌ ഗഡുക്കളായി 50 രൂപ വീതമാണ് ഓരോ മരത്തിനും ലഭിച്ചത്.
വനമിത്ര അവാർഡ്, വനംവകുപ്പിന്റെ പ്രകൃതിമിത്ര അവാർഡ്, മാതൃഭൂമി സീഡ്-നന്മ അവാർഡുകൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ദേശീയ ഹരിതസേന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്ററായും സ്മാർട്ട് എനർജി കോ-ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.

January 06
12:53 2020

Write a Comment

Related News