SEED News

കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങളുടെ വിളവെടുപ്പ് കൃഷി ഓഫീസര്‍ ജിന്‍രാജ് ഉദ്ഘാടനം ചെയ്യുന്നു


കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ സ്വന്തംപാടത്ത് കൃഷിചെയ്ത വിഭവങ്ങളുടെ വിളവെടുപ്പ് തുടങ്ങി.
  വാഴക്കുല, മരച്ചീനി, വെണ്ട, പയര്‍, ചീര എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞു. വഴുതിന, പടവലം, പാവയ്ക്ക, ചുരങ്ങ, പൊട്ടി, തക്കാളി, പച്ചമുളക്, കാബേജ് തുടങ്ങിയവയും പാടത്ത് കൃഷിചെയ്യുന്നുണ്ട്. വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.
  ഉച്ചഭക്ഷണാവശ്യംകഴിച്ച് ബാക്കി കുട്ടികള്‍ക്കുതന്നെ വില്പന നടത്തും. ഇതില്‍നിന്ന് കിട്ടുന്ന പണം തുടര്‍ക്കൃഷിക്കും സാമൂഹികക്ഷേമ പദ്ധതികള്‍ക്കും വിനിയോഗിക്കും.
  കൂത്തുപറമ്പ് കൃഷി ഓഫീസര്‍ ജിന്‍രാജ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുന്നുമ്പ്രോന്‍ രാജന്‍, അഭിന്‍ ദിവാകര്‍, വിദ്യാര്‍ഥികളായ അക്ഷയ് ശ്രീധര്‍, കാവ്യാ സജീവന്‍, ആര്യനന്ദ ദിനേശ്, ഋതുവര്‍ണ, അക്ഷയ പനോളി, അനുശ്രീ, റിന്‍സ്, അഭിജിത്ത്, ദേവനാരായണന്‍, ആരതി തുടങ്ങിയവര്‍ നേതൃത്വം നല്കി.
  

November 28
12:53 2015

Write a Comment

Related News