SEED News

തുണിസഞ്ചിയുമായി വിദ്യാർഥികൾ വീടുകളിലേക്ക്

തിരുവമ്പാടിപ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടാൻ കൂടരഞ്ഞി സെയ്ന്റ് ജോസഫ്‌സ് എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ എല്ലാ വീടുകളിലും തുണിസഞ്ചികൾ എത്തിക്കും. തുടർന്ന് വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.കൂടരഞ്ഞി വനിതാ സഹകരണ ബാങ്കിന്റെയും സ്കൂൾ എം.പി.ടി.എ. കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് തുണിസഞ്ചികൾ നിർമിച്ചത്. എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇവ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജോസ് മടപ്പള്ളി അധ്യക്ഷനായി. ഏലിയാമ്മ ഇടമുളയിൽ, ബാങ്ക് സെക്രട്ടറി ഷീബ, നിസാറ ബീഗം, പ്രധാനാധ്യാപകൻ എം.ടി. തോമസ്, ഷാജി ജോസഫ്, സീഡ് കൊ-ഓർഡിനേറ്റർ പി.കെ. സീനത്ത്, അൽഷാന ഷഹൻ എന്നിവർ സംസാരിച്ചു.

January 13
12:53 2020

Write a Comment

Related News