SEED News

എന്റെ മണ്ണിന്റെ രക്ഷയ്ക്ക് എന്റെ തുണിസഞ്ചി പദ്ധതി

കടലുണ്ടി: മണ്ണിനെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞ് കടലുണ്ടി ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ. സ്കൂൾ പി.ടി.എ. യുടെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്.‘എന്റെ മണ്ണിന്റെ രക്ഷയ്ക്ക് എന്റെ തുണി സഞ്ചി പദ്ധതി’ യുടെ ഭാഗമായുള്ള തുണിസഞ്ചി വിതരണ ഉദ്ഘാടനം കോഴിക്കോട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ നിർവഹിച്ചു. കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിനേശ് ബാബു അത്തോളി, സതിദേവി, സ്കൂൾ പ്രധാനാധ്യാപൻ റഷീദ് ഒളവണ്ണ, പി.ടി.എ. പ്രസിഡന്റ് ടി. നൗഷാദ്, കടലുണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആർ. മധുസൂദനൻ, കെ.വി. അലി, കെ. ശാന്തി, ആയിഷ ഫിദ തുടങ്ങിയവർ സംസാരിച്ചു.

January 15
12:53 2020

Write a Comment

Related News