SEED News

സാന്ത്വനസ്പര്‍ശമായി പള്ളിക്കുന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍


കണ്ണൂര്‍: പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നന്മ സാംസ്‌കാരിക സര്‍ഗവേദിയുടെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും അംഗങ്ങള്‍ കണ്ണൂര്‍ സിറ്റിയിലെ ഐ.ആര്‍.പി.സി. കേന്ദ്രം സന്ദര്‍ശിച്ചു. ആയിരത്തോളം കുട്ടികളില്‍ നിന്ന് ശേഖരിച്ച സഹായനിധി ഐ.ആര്‍.പി.സി.ക്ക് കൈമാറി. കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത സഹായനിധി ഏറ്റുവാങ്ങി. 
   നന്മ സാംസ്‌കാരിക സര്‍ഗവേദി ചെയര്‍മാനും സീഡ് കോ ഓര്‍ഡിനേറ്ററുമായ രാധാകൃഷ്ണന്‍ മാണിക്കോത്തിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. ഐ.ആര്‍.പി.സി. ചെയര്‍മാന്‍ പി.എം.സാജിദ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ കെ.വി.സുരേന്ദ്രന്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി.ശശി, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.കെ.ജയരാജ്, രാധാകൃഷ്ണന്‍ മാണിക്കോത്ത്, വി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ജോര്‍ജ്, ബെന്നി പീറ്റര്‍, എന്‍.ലത, പി.സരള, എം.ശ്രീലത എന്നിവര്‍ പങ്കെടുത്തു. ശരത്കുമാര്‍ അത്താഴക്കുന്നിന്റെ നാടന്‍പാട്ടുമുണ്ടായി.


November 28
12:53 2015

Write a Comment

Related News