SEED News

കൊയ്ത്തിനൊരുങ്ങി തൊളിക്കോട് യു.പി.എസിലെ കരനെൽക്കൃഷി

തൊളിക്കോട്: ‘പാഠം ഒന്ന് പാടത്തേക്ക്‌’ പദ്ധതിയുടെ ഭാഗമായി തൊളിക്കോട് ഗവ.യു.പി.സ്കൂളിൽ നടത്തിയ കരനെൽക്കൃഷി കൊയ്ത്തിനു തയ്യാറായി.

മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നെല്ലിന്റെ ജന്മദിനമായ കന്നിയിലെ മകം നാളിലാണ് കരനെൽക്കൃഷിയുടെ ആദ്യ വിത്ത് വിതച്ചത്.

തൊളിക്കോട് കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയായിരുന്നു കൃഷി. നിലമൊരുക്കിയതും ഞാറു നട്ടതും കുട്ടികൾ തന്നെ.

കൃഷിയറിവുകൾ പകർന്ന് അധ്യാപകരും പ്രദേശത്തെ കർഷകരും ഒപ്പം കൂടി. പ്രഥമാധ്യാപിക ഉഷാകുമാരി, അധ്യാപകരായ എൻ.എം.മസൂദ്, രാജേഷ്, രവിചന്ദ്രൻ, ശ്രീജ, ബുഷ്റ, ജിഷ,സ്മിത, രഞ്ജിത്, കൃഷി ഓഫീസർ ശരണ്യ എന്നിവർ നെൽക്കൃഷിക്കു പ്രോത്സാഹനവുമായി കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.

January 15
12:53 2020

Write a Comment

Related News