SEED News

പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണവുമായി മാതൃഭൂമി സീഡ് വിദ്യാർഥികൾ


കായംകുളം: പ്ലാസ്റ്റിക് നിരോധനത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാൻ ബോധവത്കരണവുമായി മാതൃഭൂമി സീഡ് വിദ്യാർഥികൾ. പ്ലാസ്റ്റിക് ഉപേക്ഷിക്കൂ തുണിസഞ്ചിയിലേക്ക് മടങ്ങൂ എന്ന സന്ദേശവുമായി ശ്രീനാരായണ സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികളാണ് രംഗത്തിറങ്ങിയത്.
സൈക്കിൾ റാലി, കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, തുണിസഞ്ചികളുടെ വിതരണം എന്നിവയായിരുന്നു പരിപാടി.ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ നിർവഹിച്ചു .
 സാംസ്‌കാരികസമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്തു.,കമ്മിറ്റി അംഗം ബി ചന്ദ്രസേനൻ, പ്രിൻസിപ്പൽ  ഡോ. എസ്.വി.ശ്രീജയ എന്നിവർ പ്രസം
ഗിച്ചു. 
വിദ്യാർഥികളായ ഐശ്വര്യ എസ്.ബാബു, ഗംഗ, ദേവനന്ദ, വർഷ അനുശ്രീ, അനഘ, ആർദ്ര എന്നിവർ ചേർന്ന് ദേശീയപാതയോരത്ത് സംഘടിപ്പിച്ച ദൃശ്യാവിഷ്‌കാര പരിപാടി ജനങ്ങളുടെ അഭിനന്ദനം നേടി.

January 20
12:53 2020

Write a Comment

Related News