SEED News

ചവിട്ടിയകറ്റാം രോഗങ്ങൾ, സംരക്ഷിക്കാം ഊർജം


സൈക്കിൾയാത്രയുമായി സീഡ് ക്ലബ്ബ്
പാണ്ടനാട്: രോഗരഹിതജീവിതത്തിന് സൈക്കിൾ സവാരി ശീലമാക്കിയാൽ മതിയെന്ന ബോധവത്കരണവുമായി പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി  ഹരിതം സീഡ് ക്ലബ്ബ്. ബോധവത്കരണ പരിപാടിയുടെ ഭാഗമായി പാണ്ടനാട് മുതൽ പാണ്ഡവൻപാറ വരെ കുട്ടികൾ സൈക്കിൾ സവാരി നടത്തി. 
ജീവിതശൈലി രോഗങ്ങളെ സൈക്കിൾ ചവുട്ടി അകറ്റാമെന്ന സന്ദേശവുമായി ലഘുലേഖകൾ വിതരണം ചെയ്തു. 100 പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പാണ്ഡവൻപാറ വരെ സൈക്കിൾ സവാരി നടത്തി
യത്.
സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ആർ.രാജേഷ് യാത്ര ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണ, ഹെഡ്മിസ്ട്രസ് എസ്.ഗിരിജ, അനിതാകുമാരി, ശോഭനാദേവി, സന്ധ്യ, സ്മിതാപിള്ള, മഞ്ജു, എൽ.ജയ, എം.എ.ഷീല, പി.എസ്.രാജീവ്, സുരേഷ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. പണ്ഡവൻപാറയിൽ അധ്യാപക രക്ഷാകർത്തൃസമിതി കുട്ടികളുടെ സൈക്കിൾ യാത്രയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. ലഘുഭഷണവും നൽകി. പാണ്ഡവൻപാറയുടെ ചരിത്രം മനസ്സിലാക്കി കുറിച്ചെടുത്താണ് കുട്ടികൾ മടങ്ങിയത്.               

January 20
12:53 2020

Write a Comment

Related News