SEED News

പ്ലാസ്റ്റിക്കിനെതിരേ പേപ്പർബാഗ് നൽകി ബോധവത്കരണം


പേരിശ്ശേരി: പ്ലാസ്റ്റിക് നിരോധനം വന്നിട്ടും പഞ്ചായത്തിലെ പല വ്യാപാരസ്ഥാപനങ്ങളിലും അത് നടപ്പാക്കുന്നില്ലെന്ന് കണ്ട് കുട്ടികൾ ബോധവത്കരണത്തിന് നേരിട്ടിറങ്ങി. പുലിയൂർ പഞ്ചായത്തിലെ പേരിശ്ശേരി ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് കുട്ടികളാണ് ബോധവത്കരണവുമായി ഇറങ്ങിയത്. ലഘുലേഖകൾ കൊണ്ടല്ല അവർ പോയത്. സ്വന്തം കൈകൊണ്ട് നിർമിച്ച പേപ്പർ ബാഗുകളുമായിട്ടാണ് കുട്ടികൾ കടകൾ തോറും കയറിയിറങ്ങിയത്.
 വീട്ടിൽനിന്ന്‌ കൊണ്ടുവന്ന പഴയ ദിനപത്രങ്ങൾ ഉപയോഗിച്ച് ബാഗ്‌ ഉണ്ടാക്കാൻ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് അംഗം പി.എസ്.രാധാമണിയുടെ ആവശ്യപ്രകാരം പഞ്ചായത്ത് ഗ്രാമസഭയിലും ബോധവത്കരണം നടത്തി. 
പ്രഥമാധ്യാപകൻ പി.ജി.സജികുമാർ, സീഡ് പ്രതിനിധികളായ ലക്ഷ്മിപ്രിയ, ലക്ഷ്മി രതീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സീഡ് കോ-ഓർഡിനേറ്റർ ഇ.അജികുമാർ നേതൃത്വം നൽകി.          

January 20
12:53 2020

Write a Comment

Related News