SEED News

തിരുവാതിരപ്പുഴുക്കിന്റെ രുചിഭേദവുമായി സീഡ് വിദ്യാർഥികൾ


മാന്നാർ: ധനുമാസത്തിലെ തിരുവാതിരനാളിൽ തിരുവാതിരപ്പുഴുക്ക് തയ്യാറാക്കി ഒരുസംഘം വിദ്യാർഥികൾ. മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് തിരുവാതിരപ്പുഴുക്ക് തയ്യാറാക്കിയത്. 
ജങ്ക്ഫുഡ് സംസ്‌കാരത്തിനെതിരേ പോരാടി ശ്രദ്ധനേടിയ സ്‌കൂളിലെ സീഡ് ക്ലബ്ബാണ് ‘എട്ടങ്ങാടി’ എന്നറിയപ്പെടുന്ന എട്ടുതരം വസ്തുക്കൾ ചേർത്ത് പുഴുക്ക് തയ്യാറാക്കിയത്. കപ്പ, കാച്ചിൽ, ചേന, ഏത്തക്ക, വൻപയർ, ചേമ്പ്, നനകിഴങ്ങ്, കൂർക്ക എന്നിവ 15 കിലോയോളം ഉപയോഗിച്ചാണ് പാട്ടമ്പലം ദേവസ്വത്തിന്റെ വാർപ്പിൽ സ്‌കൂളിൽവെച്ച് വിദ്യാർഥികൾ പാചകം ചെയ്തത്. 
അധ്യാപകരും വിദ്യാർഥികളും വീടുകളിൽനിന്ന്‌ കിഴങ്ങുകളും കൂട്ടുകളും കൊണ്ടുവരികയായിരുന്നു. പുഴുക്ക് തയ്യാറാക്കിയശേഷം മാനേജർ കെ.ജി.ഗോപാലകൃഷ്ണപിള്ളയ്ക്ക് നൽകിക്കൊണ്ട്‌ വിദ്യാർഥികൾ പുഴുക്ക് 
കഴിച്ചു
. മാനേജിങ്‌ കമ്മിറ്റിയംഗം വത്സലാ ബാലകൃഷ്ണൻ, പ്രിൻസിപ്പൽ വിജയലക്ഷ്മി, കെ.ജയശ്രീ, സീഡ് കോ ഓർഡിനേറ്റർ ബി.ശ്രീലത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സീഡ് വിദ്യാർഥികളായ രേവതി ആരോമൽ, ആവണി ശശി, പൂജ, അമൽ എന്നിവർ നേതൃത്വം നൽകി.

January 20
12:53 2020

Write a Comment

Related News