reporter News

പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വസ്തുക്കള്‍ ശാസ്‌ത്രോത്സവത്തില്‍നിന്ന് ഒഴിവാക്കണം


കണ്ണൂര്‍: പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വസ്തുക്കള്‍ ശാസ്‌ത്രോത്സവത്തില്‍നിന്ന് അകറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. 
ഓരോ മേള കഴിയുമ്പോഴും വിദ്യാലയങ്ങളില്‍ ബാക്കിയാവുന്നത് ഇവയുടെ മാലിന്യക്കൂമ്പാരമാണ്. ഇതില്‍ ഏറ്റവും പ്രധാന വില്ലന്‍ നമ്മള്‍ തെര്‍മോക്കോള്‍ എന്നുവിളിക്കുന്ന വെളുത്ത ഭാരമില്ലാത്ത വസ്തുവാണ്. തെര്‍മോക്കോള്‍ എന്നത് ഒരു കമ്പനിയുടെ പേരാണ്. പോളിസ്റ്റിറെയിന്‍ എന്നാണ് ഇതിന്റെ യഥാര്‍ഥ പേര്. പെട്രോളിയം ഉപോത്പന്നമാണ് ഇത്. പെട്രോളിയം ഉത്പന്നത്തില്‍ മാത്രമേ ലയിക്കൂ. 
മണ്ണോടു ചേരാത്ത, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ മാലിന്യം വര്‍ഷങ്ങളോളം ആവാസവ്യവസ്ഥയില്‍ നിലകൊള്ളും. ഭാരക്കുറവും ഏതാകൃതിയിലും മുറിച്ചെടുക്കാനുള്ള സൗകര്യവും വെള്ളനിറവുമാണ് മേളയിലെ പ്രധാന ഘടകമായി ഇതിനെ മാറ്റുന്നത്. 
പ്രത്യേകിച്ച് ഗണിതശാസ്ത്രമോഡല്‍ മത്സരങ്ങളില്‍ ഏതാണ്ട് ഭൂരിഭാഗം വിദ്യാര്‍ഥികളും തെര്‍മോകോളാണ് ഉപയോഗിക്കുന്നത്. ഒരുകുട്ടി ശരാശരി എട്ട് ഷീറ്റുവരെ ഉപയോഗിക്കുന്നു. പരിശീലനത്തിനായി വേറെയും. അങ്ങനെ വരുമ്പോള്‍ ഓരോ ഉപജില്ലാമത്സരത്തിലും ജില്ലാസംസ്ഥാനമത്സരങ്ങളിലും എത്രയേറെ ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ എത്ര ഇരട്ടിയായിരിക്കും പരിശീലനത്തിനായി ഓരോ കുട്ടിയും ഉപയോഗിച്ചിരിക്കുക. 
  (ടി.പി.അഞ്ജന, 
ആറാം ക്ലാസ്, കാടാങ്കുനി യു.പി.സ്‌കൂള്‍, അണിയാരം)


November 28
12:53 2015

Write a Comment