environmental News

അഷ്ടമുടിക്കായല് സംരക്ഷിക്കാന് സീഡ് ക്ലബ്ബ് പ്രവര്ത്തകര് രംഗത്ത് വഴികാട്ടിയത് 'മാതൃഭൂമി'



അഷ്ടമുടി: കായല്‌സംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കാന് സീഡ് ക്ലബ്ബ് പ്രവര്ത്തകര് രംഗത്ത്. മാതൃഭൂമി നഗരം പേജില് 'കരയുന്ന കായല്' എന്ന തലക്കെട്ടില് പ്രസിദ്ധീകരിച്ച വാര്ത്തയെ തുടര്ന്നുണ്ടായ ജനകീയ പ്രതികരണമാണ് മാതൃഭൂമി സീഡ് അംഗങ്ങള് സംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കാന് തീരുമാനിച്ചത്. 
കായല്തീരത്തുള്ള എല്ലാ ഗ്രാമ, ബ്ലോക്ക്, കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എം.പി.മാര്, എം.എല്.എ.മാര്, സാമൂഹിക സാംസ്‌കാരിക നായകന്മാര്, സീഡ് ക്ലബ്ബ് ഭാരവാഹികള് തുടങ്ങിയവരടങ്ങിയ ജനകീയ കൂട്ടായ്മ ഉടന് കൊല്ലത്ത് യോഗം ചേരും. അവരവരുടെ പ്രദേശങ്ങളിലെ കായല് സംരക്ഷണ പ്രശ്‌നങ്ങളും വികസന സാദ്ധ്യതകളും മറ്റും ഈ യോഗത്തില് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ഇതില്‌നിന്ന് രൂപം കൊള്ളുന്ന പദ്ധതികള് ക്രോഡീകരിച്ച് കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള്ക്ക് നല്കി അനുമതി വാങ്ങാനുള്ള ശ്രമം നടത്തും. കൂട്ടായ്മയുടെ തീയതിയും സ്ഥലവും താമസിയാതെ അറിയിക്കും. പദ്ധതികള് തയ്യാറാക്കി നല്കാന് ആഗ്രഹിക്കുന്നവര് 9447958336 എന്ന നമ്പരില് ബന്ധപ്പെടണം. 




November 28
12:53 2015

Write a Comment