SEED News

വിഷരഹിതപച്ചക്കറി വിളവെടുത്ത്‌ സീഡ് ക്ലബ്ബ്‌

പേരാമ്പ്ര: സെയ്‌ൻറ്്‌ മീരാസ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്‌ ഒരുക്കിയ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. ജൈവവളംമാത്രം നൽകിയുണ്ടാക്കിയ കൃഷിയിൽ ചീര, പയർ, തക്കാളി, വെണ്ട, കോവയ്ക്ക തുടങ്ങിയവ വിളവെടുത്തു. രാസവളം ചേർക്കാതെ ആരോഗ്യകരമായ ഭക്ഷണസാധനങ്ങൾ നമുക്കുതന്നെ ഉത്‌പാദിപ്പിക്കുവാൻ വിദ്യാർഥികൾക്ക് ഇതൊരു പ്രചോദനമാണെന്ന് പ്രധാനാധ്യാപിക മോളിക്കുട്ടി അബ്രഹാം പറഞ്ഞു. സ്കൂളിലെ സീഡ് പോലീസ് അംഗങ്ങൾ ആയിരുന്നു കൃഷിയുടെ നിത്യപരിപാലകർ. ഇതോടൊപ്പം വീടുകളിലും വിദ്യാർഥികൾ ഇത്തരത്തിലുള്ള കൃഷികൾ ചെയ്തുവരുന്നുണ്ട്. സീഡ് ക്ലബ്ബ്‌ അംഗങ്ങളായ ഉത്തര എസ്., ഗൗതംകൃഷ്ണ, അന്നാ ജസ്റ്റിൻ, ഗഗൻ കാർത്തിക് എന്നിവർ വിളവെടുപ്പിന് നേതൃത്വംനൽകി. അധ്യാപകരായ ഷൈബ, അരുൺ, രജനി തോമസ്, സീന രഞ്ജിത്ത് തുടങ്ങിയവരും സ്കൂളിലെ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കൂടിയായ വി. ശ്രീജയും പങ്കെടുത്തു.

January 25
12:53 2020

Write a Comment

Related News