SEED News

കൂട്ടുകാർക്ക് തുണിസഞ്ചിയുമായി സീഡ് ക്ലബ്ബ്

കൊയിലാണ്ടിചേലിയ കെ.കെ. കിടാവ് മെമ്മോറിയൽ യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കൂട്ടുകാർക്ക് ഒരു തുണിസഞ്ചി’ പദ്ധതി നടപ്പാക്കി.പ്രകൃതിയെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക് എന്ന വിപത്തിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി ചിത്രകാരൻ യു.കെ. രാഘവൻ ഉദ്ഘാടനംചെയ്തു.വാർഡംഗം പി. ബാലകൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റ് എൻ.കെ. ശശി, എം.പി.ടി.എ. പ്രസിഡന്റ് ഷിജില, പ്രധാനാധ്യാപിക കെ. ശാന്തകുമാരി, കെ. അബ്ദുൾ നിസാർ, സീഡ് ടീച്ചർ കോ-ഒാർഡിനേറ്റർ ബിന്ദുമാധവൻ തുടങ്ങിയവർ സംസാരിച്ചു.

January 29
12:53 2020

Write a Comment

Related News