SEED News

സൈക്കിൾ സവാരി നടത്തി ആർ. പി. എം. എൽ. പി. സ്കൂൾ സീഡ് കൂട്ടുകാർ

ചോറ്റുപാറ : എന്റെ പരിസ്ഥിതി എന്റെ ആരോഗ്യം എന്ന മഹത്തായ സന്ദേശം വിളിച്ചോതി, മാതൃഭൂമി സീഡ് പദ്ധതിയുമായി കൈകോർത്തുകൊണ്ട് ആർ. പി. എം. എൽ. പി  സ്കൂളിലെ കുരുന്നുകൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥികൾ എന്നിവർ ചേർന്ന് നടത്തിയ മഹാ സൈക്കിൾ റാലി എങ്ങും ആവേശം വിതറി. വിദ്യാലയ അങ്കണത്തിൽ നിന്നും നൂറു കണക്കിന് സൈക്കിളുകളിൽ സവാരി  ചെയ്ത് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമാപന സമ്മേളനം നടക്കുന്ന  തൂക്കുപാലം ലൈബ്രറി ഗ്രൗണ്ടിൽ എത്തി. സവാരി 2020 എന്ന പേരിൽ നടത്തപ്പെട്ട ഈ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത് മുൻ വാർഡ് മെമ്പർ കാസിം കുട്ടി മീരാൻ ആണ്. മാനേജ് മെന്റ് പ്രതിനിധി അജി കുലത്തിങ്കൽ  ആശംസകൾ നേർന്നു. സവാരി ഗീതം, പ്ലക്കാർഡ്, ബലൂൺ എന്നിവ റാലിയെ ആകർഷകമാക്കി. 4.30 ന് ആരംഭിച്ച സമാപന സമ്മേളനം ഉൽഘാടനം ചെയ്തത് കരുണാപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോമി പ്ലാവുവച്ചതിൽ ആണ്. പി. ടി. എ. പ്രസിഡന്റ്‌ മോഹന ചന്ദ്രൻ നായർ അധ്യക്ഷൻ ആയുള്ള യോഗത്തിൽ ഹെഡ്മിസ്ട്രസ് ദീപാമോൾ ആർ. സ്വാഗതം    നേർന്നു. ഉടുമ്പൻചോല അസിസ്റ്റന്റ് വെഹിക്കിൾ കെ. ജി. മനോജ്‌  ഇൻസ്‌പെക്ടർ മുഖ്യ സന്ദേശം നൽകി.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ വി. എം.  സിദ്ദിഖ്, തൂക്കുപാലം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ വി. എം. സ്വാലിഹ്, കരുണാപുരം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ബിജു തകടിയേൽ, വിജി ഷാജി, തൂക്കുപാലം പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ സി. എസ്. യശോധരൻ എന്നിവർ ആശംസകൾ നേർന്നു. വിശിഷ്ട അതിഥി ആയി എത്തിയ സൈക്ലിങ് ദേശീയ താരം ആതിര മോഹനന് സ്വീകരണം നൽകി. മാനേജർ കെ. എൻ. രവീന്ദ്രൻ നായർ നന്ദി രേഖപ്പെടുത്തി. 

January 29
12:53 2020

Write a Comment

Related News