environmental News

ലോക പ്രമേഹദിനത്തില്‍ 'കുട്ടിനടത്തവു'മായി ആയിരവില്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍



പരവൂര്‍: ലോക പ്രമേഹദിനത്തില്‍ വ്യായാമത്തിന്റെ ആവശ്യം ഓര്‍മ്മിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ 'കുട്ടിനടത്തം'.
 പരവൂര്‍ കൂനയില്‍ ആയിരവില്ലി മുനിസിപ്പല്‍ യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജനശ്രദ്ധയാകര്‍ഷിച്ച 'കുട്ടിനടത്തം' സംഘടിപ്പിച്ചത്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രമേഹം ബാധിച്ചവരും അല്ലാത്തവരും പ്രഭാതനടത്തം ദിനചര്യയാക്കണമെന്ന് ആഹ്വാനം ചെയ്യാനാണ് നടത്തം സംഘടിപ്പിച്ചതെന്ന് സീഡ് ക്ലബ്ബ് അംഗങ്ങള്‍ പറഞ്ഞു.
 നഗരസഭാ കൗണ്‍സിലര്‍ സിന്ധു, പ്രഥമാധ്യാപിക ജി.ഷീജ, മാതൃഭൂമി സീഡ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ പി.നൂര്‍ജഹാന്‍, അധ്യാപകരായ ആഭാ ദിവാകര്‍, ശ്രീനാ, ഷജിന്‍ ജെയിംസ്, സ്മാര്‍ട്ട് പ്രവര്‍ത്തകരായ ടി.സി.രാജു, വിനോദ് ജി. എന്നിവര്‍ നടത്തത്തിന് നേതൃത്വം നല്‍കി.


November 28
12:53 2015

Write a Comment