environmental News

കൂനയില് ഗവ. എല്.പി.എസ്സില് സമഗ്ര പച്ചക്കറിക്കൃഷി തുടങ്ങി



പരവൂര് കൂനയില് ഗവ. എല്.പി.സ്‌കൂളില് സമഗ്ര പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ്
 അസിസ്റ്റന്റ് കൃഷി ഓഫീസര് ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
പരവൂര്: കൂനയില് ഗവ. എല്.പി.സ്‌കൂളില് കൃഷി വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര പച്ചക്കറിക്കൃഷി തുടങ്ങി. 
സ്‌കൂള് വളപ്പിലൊരുക്കിയ തോട്ടത്തില് വിദ്യാര്ഥികളും അധ്യാപകരും ചേര്ന്നാണ് കൃഷിയിറക്കിയത്. വെണ്ട, വഴുതന, പയര്, അമര, തക്കാളി തുടങ്ങി നിരവധി പച്ചക്കറികള് കൃഷി ചെയ്തു.
 വിളവെടുപ്പ് പരവൂര് കൃഷി ഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര് ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സലീമയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് പി.ടി.എ. പ്രസിഡന്റ് ശ്രീജ, എം.പി.ടി.എ. പ്രസിഡന്റ് ഉഷ, അധ്യാപകരായ ജലജ, സന്തോഷ്‌കുമാര്, പ്രവീണ, മഹേഷ് എന്നിവര് പങ്കെടുത്തു.


November 28
12:53 2015

Write a Comment