SEED News

തുണിസഞ്ചികൾ വിതരണം ചെയ്തു

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി അടുവയിൽ ശ്രീ മഹാദേവ വിദ്യാമന്ദിർ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ വിതരണം ചെയ്തു. പ്രദേശത്തെ 100 വീടുകളിലാണ് തുണിസഞ്ചികൾ എത്തിച്ചത്. കൂടാതെ സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും തുണിസഞ്ചികൾ ന
ൽകി. പ്ലാസ്റ്റിക് അകറ്റൂ, പ്രകൃതിയെ സംരക്ഷിക്കൂ എന്ന സന്ദേശമുയർത്തിയാണ് പരിപാടി നടത്തിയത്. തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ശശികല ഉദ്ഘാടനം ചെയ്തു. വിദ്യാലയട്രസ്റ്റ് പ്രസിഡൻറ്്‌ ഡി.അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വത്സല കെ.പി., സീഡ് കോ-ഓർഡിനേറ്റർ ഷീജ കെ.സി., ട്രസ്റ്റ് സെക്രട്ടറി യു.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

March 03
12:53 2020

Write a Comment

Related News