environmental News

മാതൃഭൂമി സീഡിന് പഞ്ചായത്ത് പ്രസിഡന്റിന്റെ പിന്തുണ



കല്ലുവാതുക്കല് യു.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‌ക്കൊപ്പം 
പഞ്ചായത്ത് പ്രസിഡന്റ് പി.അംബികാകുമാരി
ചാത്തന്നൂര്: കല്ലുവാതുക്കല് യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്‌ക്കൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.അംബികാകുമാരി. സീഡ് ക്ലബ്ബിന്റെ പ്രവര്ത്തനങ്ങള് അവര് കുട്ടികളോട് ചോദിച്ചറിഞ്ഞു. 
ഇളംകുളം വാര്ഡില് സീഡ് പ്രവര്ത്തകര് നടത്തുന്ന മണ്ണ് സംരക്ഷണ സര്വ്വേയ്ക്കും പ്രവര്ത്തനങ്ങള്ക്കും ഒപ്പം സഹകരിക്കാമെന്നും സഹായങ്ങള് ചെയ്യാമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്കി.സീഡ് ക്ലബ്ബ് അംഗങ്ങള് ഇതുവരെ നടത്തിയ പ്രവര്ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്ട്ട് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. 
സീഡ് ക്ലബ്ബ് അംഗങ്ങള് എല്ലാവരും വിദ്യാര്ഥികളും ജൈവ പച്ചക്കറിക്കൃഷി സജീവമായി ഏറ്റെടുത്തതില് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷം പ്രകടിപ്പിച്ചു. 
ഹെഡ്മിസ്ട്രസ് ബി.എസ്.ജയയും കുട്ടികള്‌ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റിന് വിവരങ്ങള് കൈമാറി.


November 28
12:53 2015

Write a Comment